വിദ്യാർതഥിയെ പീഡിപ്പിച്ച പ്രിൻസിപ്പാൾ മുൻകൂർ ജാമ്യം തേടി; പ്രതി തിരുവനന്തപുരത്ത്

കാഞ്ഞങ്ങാട്: പത്തൊമ്പതുകാരനായ വിദ്യാർത്ഥിയെ താമസ സ്ഥലത്തെത്തിച്ച് ഒരു രാത്രി മുഴുവൻ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്സിൽ പ്രതിയായ പ്രിൽസിപ്പാൾ തിരുവനന്തപുരത്തേക്ക് കടന്നു. മടിക്കൈ ഐടിഐയിലെ പ്രിൻസിപ്പാൾ തിരുവനന്തപുരം സ്വദേശി ബിജുവാണ് 56, ഐടിഐ വിദ്യാർത്ഥിയായ പത്തൊമ്പതുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം തിരുവനന്തപുരത്തേക്ക് കടന്നത്.

ശനിയാഴ്ച വൈകീട്ട് വിദ്യാർത്ഥിയുടെ വീട്ടിലെത്തിയ പ്രിൻസിപ്പാൾ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച ശേഷം വിദ്യാർത്ഥിയെ പ്രതി താമസിക്കുന്ന മടിക്കൈ കൊരങ്ങടിയിലെ ക്വാർട്ടേഴ്സിലെത്തിക്കുകയായിരുന്നു. പഠനനിലവാരം ഉയർത്തുന്നതിനായി കുട്ടിക്ക് കൗൺസിലിംഗ് നടത്തണമെന്ന് പറഞ്ഞാണ് വിദ്യാർത്ഥിയെ ശനിയാഴ്ച വൈകീട്ട് വീട്ടിൽ നിന്ന് കൂട്ടികൊണ്ടുപോയത്. പിറ്റേദിവസം രാവിലെ 10 മണിക്ക് വീട്ടിൽ തിരിച്ചെത്തിയ വിദ്യാർത്ഥി പീഡന വിവരം രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി.

പിതാവിനൊപ്പം നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോലീസ് കേസ്സെടുത്തതോടെ ബിജു മടിക്കൈയിൽ നിന്നും മുങ്ങുകയായിരുന്നു. കേസ്സെടുത്തതിന് പിന്നാലെ പോലീസ് കൊരങ്ങടിയിലെ വീട്ടിലെത്തിയെങ്കിലും, പ്രതിയെ കണ്ടെത്താനായില്ല.  പ്രതി ഒളിവിൽ കഴിയാൻ സാധ്യതയുള്ള മടിക്കൈയിലെ ചില പ്രദേശങ്ങളിലും, ചാളക്കടവ്, ചെറുവത്തൂർ, കടിഞ്ഞിമൂല ഭാഗങ്ങളിലും പോലീസ് തിരച്ചിൽ നടത്തിയെങ്കിലും, ഫലമുണ്ടായില്ല.

പ്രതി ട്രെയിൻ മാർഗം സ്ഥലം വിടാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് കാഞ്ഞങ്ങാട്, നീലേശ്വരം റെയിൽവെ സ്റ്റേഷനുകളിൽ അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിൽ പ്രിൻസിപ്പാൾ കാഞ്ഞങ്ങാട്ടെ ഒരു അഭിഭാഷകനെ കാണാൻ അദ്ദേഹത്തിന്റെ കാഞ്ഞങ്ങാട്ടെ ഓഫീസിൽ എത്തിയതായി വിവരം ലഭിച്ച് പോലീസ് കാഞ്ഞങ്ങാട്ടെത്തിയെങ്കിലും, പ്രതി സ്ഥലം വിട്ടിരുന്നു. അഭിഭാഷകനെ ബന്ധപ്പെട്ട പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതായി പോലീസിന് വിവരം ലഭിച്ചു.

LatestDaily

Read Previous

ബാങ്ക് പ്രസിഡണ്ടിന്റെ വീട്ടിലേക്ക് മാർച്ച് നടത്തും

Read Next

രക്തം വാർന്ന് അബോധാവസ്ഥയിൽ കാണപ്പെട്ട യുവാവ് മരണപ്പെട്ടു