ടാറ്റയെ ബംഗാളില്‍ നിന്ന് ഓടിച്ചുവിട്ടത് ഞാനല്ല, സി.പി.ഐ.എമ്മാണെന്ന് മമത

കൊല്‍ക്കത്ത: സിംഗൂരിൽ നിന്ന് ടാറ്റ നാനോ ഫാക്ടറി പോയതിന് പിന്നിൽ സി.പി.ഐ(എം) ആണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. വടക്കൻ ബംഗാളിലെ സിലിഗുരിയിൽ നടന്ന ‘ബിജയ സമ്മിലാനി’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

“ധാരാളം ആളുകൾക്ക് ജോലി നല്‍കുമായിരുന്ന ടാറ്റയെ പറഞ്ഞുവിട്ടത് ഞാനാണെന്ന് പലരും പറയുന്നു. ടാറ്റയെ സംസ്ഥാനത്ത് നിന്ന് പുറത്താക്കിയത് ഞാനല്ല, സി.പി.ഐ(എം) ആയിരുന്നു. അവർക്ക് ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കണമായിരുന്നു. ഭൂമി നൽകാൻ തയ്യാറാവാത്ത കർഷകർക്ക് ഞങ്ങൾ അത് തിരികെ നൽകുകയായിരുന്നു,” മമത ബാനർജി പറഞ്ഞു.

ജനങ്ങളുടെ ഭൂമി ബലം പ്രയോഗിച്ച് പിടിച്ചെടുക്കാനാണ് സിപിഐ(എം) ശ്രമിക്കുന്നത്. ഞങ്ങൾ ഭൂമി കർഷകർക്ക് തിരികെ നൽകുകയാണ്. ബലം പ്രയോഗിച്ച് ഭൂമി പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും അവർ ആരോപിച്ചു.

K editor

Read Previous

ഇതാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം: പ്രധാനമന്ത്രിയുടെ സ്‌കൂൾ സന്ദർശനത്തിൽ പ്രതികരിച്ച് കെജ്രിവാൾ

Read Next

ഒക്ടോബർ 22 വരെ കേരളത്തിൽ മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം