ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അഹമ്മദാബാദ്: ഹിന്ദിയെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലീഷ് ആശയവിനിമയത്തിന്‍റെ ഒരു മാധ്യമം മാത്രമാണെന്നും ബൗദ്ധികതയുടെ മാനദണ്ഡമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആശയവിനിമയത്തിന്‍റെ ഒരു മാധ്യമമായിരുന്നിട്ടും, ഇംഗ്ലീഷ് മുമ്പ് ബൗദ്ധികതയുടെ മാനദണ്ഡമായി കണക്കാക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗറിലെ അദാലജ് പട്ടണത്തിൽ ഗുജറാത്ത് ഗവൺമെന്‍റിന്‍റെ മിഷൻ സ്കൂൾ ഓഫ് എക്സലൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മുമ്പ്, ഇംഗ്ലീഷ് ഭാഷയിലുള്ള അറിവ് ബൗദ്ധികതയുടെ, ബുദ്ധിജീവിയുടെ അടയാളമായി കണക്കാക്കപ്പെട്ടിരുന്നു. വാസ്തവത്തിൽ, ഇംഗ്ലീഷ് ഭാഷ ആശയവിനിമയത്തിന്‍റെ ഒരു മാധ്യമം മാത്രമാണ്”, മോദി പറഞ്ഞു. ഹിന്ദിയിൽ പ്രാവീണ്യമുള്ളവർ പുറകോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇംഗ്ലീഷ് ഭാഷ അറിയാത്തത് ഒരു തടസ്സമായിരുന്നു. ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തതിനാൽ, ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി യുവ പ്രതിഭകൾക്ക് ഡോക്ടർമാരോ എഞ്ചിനീയർമാരോ ആകാൻ കഴിഞ്ഞില്ല. എന്നാൽ പുതിയ വിദ്യാഭ്യാസ നയം ഇംഗ്ലീഷ് ഭാഷയെ ചുറ്റിപ്പറ്റിയുള്ള “അടിമ മനോഭാവത്തിൽ” നിന്ന് രാജ്യത്തെ പുറത്തുകൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.
രാജ്യത്ത് പുതുതായി ആരംഭിച്ച 5ജി ടെലികോം സേവനങ്ങൾ വിദ്യാഭ്യാസ സമ്പ്രദായത്തെ അടുത്ത തലത്തിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹിന്ദി ഭാഷയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ അഭിലാഷ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എംബിബിഎസ് വിദ്യാർത്ഥികൾക്കായി ഹിന്ദിയിൽ മൂന്ന് പാഠപുസ്തകങ്ങൾ പുറത്തിറക്കിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കം.