വ്യക്തിപരമായ നേട്ടമല്ല; ഏവർക്കും നന്ദിയറിയിച്ച് ദ്രൗപദി മുർമു

ന്യൂഡല്‍ഹി: രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് തന്‍റെ വ്യക്തിപരമായ നേട്ടമല്ലെന്നും ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്‍റെയും നേട്ടമാണെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യം എന്നിൽ അർപ്പിച്ച പ്രതീക്ഷയ്ക്ക് ഞാൻ നന്ദി പറയുന്നു. ഓരോ ഇന്ത്യക്കാരന്‍റെയും പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും അവകാശങ്ങളുടെയും പ്രതീകമായ ഞാൻ പാർലമെന്‍റിൽ നിൽക്കുമ്പോൾ എല്ലാവരോടും വിനീതമായി നന്ദി പറയുന്നു. എല്ലാവരുടെയും പിന്തുണയും വിശ്വാസവും പുതിയ ഉത്തരവാദിത്തം നിറവേറ്റാനുള്ള കരുത്ത് നൽകുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം രാഷ്ട്രപതി പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച രാജ്യത്തിന്‍റെ ആദ്യ രാഷ്ട്രപതിയാണ് താൻ. സ്വതന്ത്ര ഇന്ത്യയിലെ പൗരൻമാരിൽ സ്വാതന്ത്ര്യസമര സേനാനികൾ ഉയർത്തിപ്പിടിക്കുന്ന പ്രതീക്ഷകൾ നിറവേറ്റുന്നതിനുള്ള നമ്മുടെ ശ്രമങ്ങൾ ത്വരിതപ്പെടുത്തേണ്ടതുണ്ട്. “ഇന്ത്യയിലെ സാധാരണ മനുഷ്യന് സ്വപ്നം കാണാൻ മാത്രമല്ല, തന്‍റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഴിയുമെന്നതിന്‍റെ തെളിവാണ് എന്‍റെ സ്ഥാനക്കയറ്റം,” രാഷ്ട്രപതി പറഞ്ഞു.

വർഷങ്ങളായി വികസനത്തിലേക്ക് എത്താത്ത ദരിദ്രർ, ദളിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ പ്രതിനിധിയായി തന്നെ കാണുന്നത് സംതൃപ്തികരമാണെന്ന് ദ്രൗപദി മുർമു പറഞ്ഞു. തന്റെ ഉയർച്ചയ്ക്ക് പിന്നിൽ ദരിദ്രരുടെ അനുഗ്രഹങ്ങളുണ്ട്. രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് സ്ത്രീകളുടെ സ്വപ്നങ്ങളുടെയും കഴിവുകളുടെയും പ്രതിഫലനമാണിത്. യുവാക്കൾക്കും സ്ത്രീകൾക്കും പ്രഥമ പരിഗണന നൽകുമെന്നും അവർ പറഞ്ഞു.

K editor

Read Previous

ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദ ഓഗസ്റ്റ് 11ന് റിലീസ് ചെയ്യും

Read Next

ഓഗസ്റ്റ് 18ന് ‘സോളമന്‍റെ തേനീച്ചകള്‍’ തിയേറ്ററുകളില്‍ എത്തും