ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കുവൈറ്റിൽ കുടുംബ വിസ നൽകുന്നത് ഉടൻ പുനരാരംഭിച്ചേക്കുമെന്ന് സൂചന. റസിഡന്‍റ് അഫയേഴ്സ് മേഖല പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ കുടുംബ വിസ നൽകുന്നത് പുനരാരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയേക്കും. ഒരു പ്രാദേശിക അറബ് ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ആദ്യ ഘട്ടത്തിൽ മന്ത്രാലയം നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് കുട്ടികൾക്ക് മാത്രമായിരിക്കും വിസ അനുവദിക്കുക. പിന്നീട് ഭാര്യ, അമ്മ, അച്ഛൻ എന്നിവർക്കും ഫാമിലി വിസ നൽകിത്തുടങ്ങും.