വൺവെബ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ നേടുക 2000 കോടി

ശ്രീഹരിക്കോട്ട: സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനത്തിനായി രൂപകൽപ്പന ചെയ്ത 72 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനായി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയ്ക്ക് വൺവെബ് നൽകുക 2,000 കോടി രൂപ.

ഫ്രഞ്ച് ഉപഗ്രഹ കമ്പനിയായ യൂടെല്‍സാറ്റ് കമ്മ്യൂണിക്കേഷനും വൺവെബും തമ്മിലുള്ള ലയനം 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ പൂർത്തിയാകുമെന്നും യൂടെല്‍സാറ്റ് പൂർണ്ണമായും വൺവെബിന്‍റെ സഹ-സ്ഥാപനമായി മാറുമെന്നും കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച പുലർച്ചെ 12.07ന് ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിൽ 36 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഐഎസ്ആർഒയ്ക്ക് 1,000 കോടി രൂപ നൽകുമെന്ന് വൺവെബ് ചെയർമാൻ സുനിൽ മിത്തൽ ഭാരതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജനുവരിയിൽ നടക്കുന്ന മറ്റൊരു വിക്ഷേപണത്തിൽ 36 ഉപഗ്രഹങ്ങളും വിക്ഷേപിക്കും.

Read Previous

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ കോട്ടയം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

Read Next

ഇരയെ കൊല്ലാതെ വെറുതെ വിട്ടു; ബലാത്സംഗക്കേസ് പ്രതിയുടെ ശിക്ഷയില്‍ ഇളവ് നൽകി കോടതി