മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിൽ ഒപ്പിടുന്നതല്ലേ മര്യാദ: മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നതല്ലേ മര്യാദയല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ജനാധിപത്യ രീതി അനുസരിച്ച് ഗവർണർ അതിൽ ഒപ്പിടണം. ഓർഡിനൻസിനെ ആർക്കും എതിരായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

‘ഓർഡിനൻസ് മന്ത്രിസഭ തീരുമാനിച്ച് നൽകുമ്പോൾ അതിൽ ഒപ്പിടുന്നതല്ലേ മര്യാദ. ജനാധിപത്യ നടപടിക്രമമനുസരിച്ച് അങ്ങനെ ചെയ്യേണ്ടതാണ്. ആർക്കും എതിരാണ് എന്ന പ്രശ്നം വരുന്നില്ല. അതിനെ വിശാലമായി കാണണം, അത് അങ്ങനെ തന്നെ കാണുമെന്ന് പ്രതീക്ഷിക്കാം’ മന്ത്രി പറഞ്ഞു.

ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, രാഷ്ട്രപതിക്ക് അയച്ചാൽ, അപ്പോൾ ആലോചിക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി.

K editor

Read Previous

യുഎഇ തൊഴിൽ ഇൻഷുറൻസ്; ജീവനക്കാർ ചേരാതിരുന്നാൽ 400 ദിർഹം പിഴ

Read Next

പിതാവിനെ തിരികെ വേണം; പിഞ്ചുകുഞ്ഞിനെ ബലി നൽകാൻ ഒരുങ്ങി യുവതി