ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പോർട്ട് ബ്ലയർ: കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിലെ ജനവാസമില്ലാത്ത 21 ദ്വീപുകൾക്ക് ഇനി പരംവീർ ചക്ര പുരസ്കാര ജേതാക്കളുടെ പേര് നൽകും. ഇതിൽ 16 ദ്വീപുകൾ വടക്ക് മധ്യ ആൻഡമാനിലും അഞ്ച് ദ്വീപുകൾ തെക്കൻ ആൻഡമാനിലുമാണ്.
ആൻഡമാൻ നിക്കോബാർ ദ്വീപ് എം.പി കുൽദീപ് റായ് ശർമ ഈ തീരുമാനത്തിൽ സന്തുഷ്ടനാണെന്നും ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു. ആദ്യമായി പരംവീര്‍ചക്ര നേടിയ മേജര്‍ സോമനാഥ് ശര്‍മയുടെ പേരാണ് ജനവാസമില്ലാത്ത ‘ഐ.എന്‍.എ.എന്‍. 370’ന് നല്‍കിയിരിക്കുന്നത്. ഇനി മുതൽ ഇത് സോമനാഥ് ദ്വീപ് എന്ന പേരിലായിരിക്കും അറിയപ്പെടുക.
സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടനെതിരെ പോരാടിയവരെ ഈ ദ്വീപുകളിലേക്ക് നാടുകടത്തി. ഏകാന്ത തടവറകൾ എന്നാണ് അവ അറിയപ്പെട്ടിരുന്നത്. പല പ്രമുഖരും ഇവിടെ ഏകാന്തതടവ് അനുഭവിച്ചിട്ടുണ്ട്.