‘മെസി ഫാന്‍ ആണോ’? ‘#asksrk’ ൽ ആരാധകന്‍റെ ചോദ്യത്തിന് ഷാരൂഖ് ഖാന്‍റെ മറുപടി

ആരാധകരുമായുള്ള ബന്ധം എപ്പോഴും പുതുമയോടെ കാത്തുസൂക്ഷിക്കുന്ന നടന്മാരിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള സെലിബ്രിറ്റികളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ഇപ്പോൾ ആരാധകർക്കായി ഒരു സർപ്രൈസ് ക്രിസ്മസ് സമ്മാനം നൽകിയിരിക്കുകയാണ് അദ്ദേഹം. ട്വിറ്ററിലൂടെ ഷാരൂഖ് ഖാൻ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ‘#asksrk’ എന്ന ഹാഷ്ടാഗിൽ വന്ന രസകരമായ ചില ചോദ്യങ്ങൾക്കാണ് കിംഗ് ഖാൻ മറുപടി നൽകിയത്. കഴിച്ച ഭക്ഷണവും നിലവിലെ ഭാരവും വരെ ഇതിൽ ഉൾപ്പെട്ടു.

ഇപ്പോൾ എത്ര ശരീര ഭാരമുണ്ടെന്ന ചോദ്യത്തിന് 70 കിലോഗ്രാമിന് അല്പം താഴെയാണെന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി. ഇന്ന് എന്താണ് കഴിച്ചതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ദാൽ ചാവൽ എന്ന മറുപടി നൽകി. പത്താനിലെ രണ്ട് ഗാനങ്ങൾക്കും വലിയ പ്രതികരണം ലഭിച്ചപ്പോൾ അദ്ദേഹത്തിന് എന്ത് തോന്നിയെന്ന് ചോദിച്ചപ്പോൾ, സംഗീത സംവിധായകരായ വിശാലിനോടും ശേഖറിനോടും നന്ദി എന്ന് അദ്ദേഹം പറഞ്ഞു. മെസിയുടെ ലോകകപ്പ് വിജയത്തെക്കുറിച്ച് എന്ത് തോന്നുന്നുവെന്നും ഷാരൂഖ് ഒരു മെസി ഫാൻ ആണോ എന്നും ഇരുവരുടെയും ആരാധകനായ ഒരാൾ ചോദിച്ചു. ആരാണ് അല്ലാത്തത് എന്ന മറുചോദ്യമായിരുന്നു ഷാരൂഖിന്‍റെ മറുപടി.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം ‘പത്താൻ’ 2023 ജനുവരി 25 ന് തിയേറ്ററുകളിലെത്തും. ആക്ഷൻ ത്രില്ലറായ പത്താൻ സംവിധാനം ചെയ്യുന്നത് സിദ്ധാർത്ഥ് ആനന്ദാണ്. ദീപിക പദുക്കോൺ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ജോൺ എബ്രഹാമാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അശുതോഷ് റാണ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

K editor

Read Previous

തുനിഷയുടെ മരണത്തിന് പിന്നിൽ ലൗ ജിഹാദെന്ന വാദമുയർത്തി മഹാരാഷ്ട്ര മന്ത്രി; നിഷേധിച്ച് പൊലീസ്

Read Next

പ്രിയ സഹോദരനെന്ന് വിശേഷണം; രാഹുലിനെ അഭിനന്ദിച്ച് എം.കെ സ്റ്റാലിൻ