ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയിൽ ഇർഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നാസർ ഉൾപ്പെടെ മൂന്ന് പേരുടെ പാസ്പോർട്ട് റദ്ദാക്കാൻ നടപടി തുടങ്ങി. നാസർ എന്ന സാലിഹ്, നൗഷാദ്, ഉവൈസ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. പാസ്പോർട്ട് റദ്ദാക്കുന്നതിന് മുന്നോടിയായാണ് നോട്ടീസ് അയച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
പെരുവണ്ണാമുഴി പണ്ടരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു. കഴിഞ്ഞ മാസം 19ന് ഇയാൾ വിദേശത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. കൊയിലാണ്ടി കടൽത്തീരത്ത് മൃതദേഹം കണ്ടെത്തിയതോടെയാണ് സാലിഹ് വിദേശത്തേക്ക് കടന്നത്.
ജൂലൈ ആറിന് കാണാതായ ഇർഷാദ് മരിച്ചതായി സ്ഥിരീകരിച്ചു. കൊയിലാണ്ടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഡിഎൻഎ പരിശോധനയിൽ ഇർഷാദിന്‍റേതാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ മേപ്പയൂർ സ്വദേശി ദീപകിന്റേതെന്ന് കരുതി ഈ മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാൽ ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്ന് പേരെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.