ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമപാതയ്ക്ക് മുകളില്‍ ഇറാനിയന്‍ വിമാനത്തിന് ബോംബ് ഭീഷണി. ഇറാനില്‍നിന്ന് ചൈനയിലേക്ക് പോകുന്ന വിമാനത്തിനാണ് ഭീഷണി. വിമാനം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടേയും വ്യോമസേനയുടെയും കര്‍ശന നിരീക്ഷണത്തിലാണ്. മുന്നറിയിപ്പ് ലഭിച്ചതോടെ വ്യോമസേന സുഖോയ് യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു.
പഞ്ചാബിലേയും ജോധ്പുരിലേയും വ്യോമതാവളങ്ങളില്‍നിന്നുള്ള സുഖോയ് യുദ്ധവിമാനങ്ങള്‍ ആണ് വിന്യസിച്ചത്. മഹാന് എയര്‍ എന്ന ഇറാനിയന്‍ കമ്പനിയുടേതാണ് വിമാനം. അധികൃതകരുടെ അനുമതി ലഭിച്ചതോടെ വിമാനം ചൈനയിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.