താജു പോലീസ് കസ്റ്റഡിയിൽ കൂട്ടുപ്രതി ചട്ടങ്കുഴി അമീർ മുങ്ങി

കാഞ്ഞങ്ങാട്: എട്ട് ക്രിമിനൽ കേസ്സുകളിൽ പ്രതിയായ പൂച്ചക്കാട് താജുദ്ദീനെ 33,  ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 4 ദിവസത്തേക്ക്  പോലീസ് കസ്റ്റഡിയിൽ വിട്ടു.

അജാനൂർ ഇക്ബാൽ റെയിൽവേ ഗെയിറ്റ് വധ ശ്രമക്കേസ്സിൽ എറണാകുളത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത  താജു ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

വധശ്രമക്കേസ്സിൽ താജുവിനൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിയെ കണ്ടെത്താനാണ് യുവാവിനെ കേസ്സന്വേഷണ സംഘം കസ്റ്റഡിയിലാവശ്യപ്പെട്ടത്.

കോറന്റൈൻ കേന്ദ്രത്തിൽ നിന്ന് ഹൊസ്ദുർഗ്ഗ് പോലീസ് ഐപി, കെ. പി. ഷൈൻ കസ്റ്റഡിയിൽ വാങ്ങിയ താജുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൂട്ടുപ്രതിയെക്കുറിച്ച്പരസ്പര വിരുദ്ധമായ  വിവരങ്ങളാണ് താജു പുറത്തു വിടുന്നത്.

കാസർകോട് ചട്ടുങ്കുഴി സ്വദേശി അമീറാണ് 23, ഇഖ്ബാൽ റെയിൽവെ ഗേറ്റ് വധശ്രമത്തിൽ മുഖ്യ സഹായിയായി താജുവിനൊപ്പമുണ്ടായിരുന്നതെന്ന് കേസ്സന്വേഷണ സംഘം മറ്റൊരു വഴിയിൽ കണ്ടെത്തിയിട്ടുണ്ട്.

ബേക്കൽ പോലീസിൽ നിരവധി കേസ്സുകൾ നിലിവിലുള്ള താജിവിന്റെ കൂട്ടാളി അമീർ ഒളിവിലാണ്. ഇഖ്ബാൽ ഗെയിറ്റ് വധശ്രമത്തിൽ  ചികിൽസയിൽ കഴിയുകയായിരുന്ന    ഉദുമ പടിഞ്ഞാർ അബ്ദുൾ മുനീർ   ആശുപത്രി വിട്ടു.

തന്നെ വധിക്കാൻ എത്തിയവരിൽ മൂന്നുപേരുണ്ടായിരുന്നുവെന്ന് മുനീർ മൊഴി നൽകിയിരുന്നുവെങ്കിലും സംഭവസ്ഥല പരിസരത്തെ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിൽ  രണ്ടു പേരുടെ ചിത്രം മാത്രമാണ് തെളിഞ്ഞു കണ്ടത്.

കഞ്ചാവുവിൽപ്പന ത്തർക്കമാണ് അബ്ദുൾമുനീറിന്റെ കൊലപാതക ശ്രമത്തിൽ കലാശിച്ചത്. കഞ്ചാവു വിൽപ്പന ചെയ്ത പണം മുനീർ താജുവിന് കൊടുക്കാതിരുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് താജു പുറത്തുവിട്ടിട്ടുണ്ട്.

LatestDaily

Read Previous

ശിവശങ്കർ കസ്റ്റംസിനെ മൂന്ന് തവണ വിളിച്ചു; ബാഗ് പരിശോധന തടയാനും ശ്രമിച്ചു

Read Next

ഫാസിലിന് ഭ്രമം ആഡംബര കാറുകൾ; സിനിമാതാരങ്ങള്‍ സുഹൃത്തുക്കള്‍