സംഘർഷത്തിന് പിന്നാലെ റോഡിൽ വീണ് കിടന്ന സിപിഎം പ്രവർത്തകന്റെ ദേഹത്ത് നിന്ന് വാൾ പിടികൂടി

കാഞ്ഞങ്ങാട്: അജാനൂർ കൊളവയൽ ഇഖ്ബാൽ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഘർഷത്തിന് പിന്നാലെ റോഡരികിൽ വീണ് കിടക്കുകയായിരുന്ന സിപിഎം പ്രവർത്തകന്റെ ശരീരത്തിൽ നിന്നും പോലീസ് വാൾ കണ്ടെത്തി. ബൈക്കിലെത്തിയ രംണ്ടംഗ സിപിഐ പ്രവർത്തകർ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ഇഖ്ബാൽ ജംഗ്ഷനിലെ മുസ്്ലീം ലീഗ് ഓഫീസിന് നേരെ ബിയർ കുപ്പി യെറിഞ്ഞിരുന്നു.

ഇതേത്തുടർന്ന് മുസ്്ലീം ലീഗ് പ്രവർത്തകർ സംഘടിക്കുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയുമായിരുന്നു. ലീഗ് പ്രവർത്തകർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്ത് ഹോസ്ദുർഗ്ഗ് പോലീസെത്തി. ഇഖ്ബാൽ ജംഗ്ഷനിലെ സംഘർഷാവസ്ഥ ഒഴിവായി രാത്രി 10.30 മണിയോടെ സിപിഎം പ്രവർത്തകനായ യുവാവിനെ കൊളവയൽ ഇട്ട

മ്മൽ റോഡിൽ ബൈക്ക് മറിഞ്ഞ് അബോധാവസ്ഥയിൽ വഴിയാത്രക്കാർ കണ്ടെത്തുകയായിരുന്നു. അപകടം കണ്ടവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അപ്പോൾ തന്നെ ഹൊസ്ദുർഗ്ഗ് പോലീസ് സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട് റോഡരികിൽ കിടന്ന യുവാവിനെ പരിശോധിച്ചപ്പോഴാണ് ഇട്ടമ്മൽ സ്വദേശിയായ സിപിഎം പ്രവർത്തകനായ യുവാവിന്റെ അരയിൽ വാൾ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ  നാട്ടുകാരായ ചിലർ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. യുവാവ് ഗുരുതരാവസ്ഥയിലുള്ളതായാണ് വിവരം. വാൾ കസ്റ്റഡിയിലെടുത്ത ഹോസ്ദുർഗ്ഗ് പോലീസ് സിപിഎം പ്രവർത്തകന്റെ പേരിൽ വാൾ കൈവശം  വെച്ചതിന് കേസ് രജിസ്റ്റർ ചെയ്തു.

LatestDaily

Read Previous

മടിക്കൈ യാദവ വോട്ടുകൾ യുഡിഎഫിന് വീണു

Read Next

അലംഭാവം അപകടത്തിലാക്കും