ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : നോർത്ത് കോട്ടച്ചേരി ഇഖ്ബാൽ റോഡ് ജംഗ്ഷനിൽ ബിസ്മില്ല ഹോട്ടലിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. തക്ക സമയത്ത് അഗ്്നി സുരക്ഷ സേന എത്തിയതിനാൽ ഒഴിവായത് വൻ ദുരന്തം. കാഞ്ഞങ്ങാട് ഡിവൈഎസ്പിയെ വിവരമറിയിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നസറുദ്ധിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേനയെത്തിയാണ് സിലിണ്ടറിലെ തീയണച്ചത്. തുടർന്ന് സിലണ്ടറിൽ അവശേഷിച്ച ഗ്യാസ് റെഗുലേറ്ററിന്റെ സഹായത്തോടെ പുറത്തേക്ക് ഒഴുകുന്നത് സുരക്ഷിതമായി തടഞ്ഞു.
അഗ്നിരക്ഷാ സേനയെത്തുന്നതിനു മുൻപ് അരമണിക്കൂറോളം തീപിടിച്ച സിലിണ്ടർ റോഡരികിൽ കിടന്നു കത്തികൊണ്ടിരുന്നു. സദാസമയവും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാത കൂടിയാണ് ഇത്. സിനിയർ ഫയർ ആന്റ് റെക്യും ഓഫീസർ പി.കെ ബാബുരാജ്, ഫയർ ആന്റ് റെസ്ക്യു ഓഫീസർ ഡ്രൈവർ രാജൻ തൈവളപ്പിൽ, ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ വരുൺ രാജ്, അജിത്ത്, സുധീഷ്, ഹോംഗാർഡ് ബാലകൃഷ്ണൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.