ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കെട്ടിവലിച്ചു പോകുന്ന വാഹനങ്ങളുടെ ഇടയിലെ കയറിൽ കുടുങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരണപ്പെട്ട കേസിൽ, അപകടത്തിന് കാരണക്കാരനായ ടെമ്പോ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. മടിക്കൈ കണ്ടംകുട്ടിച്ചാൽ സ്വദേശിയും രാവണീശ്വരം ലക്ഷം വീട് കോളനിയിൽ താമസക്കാരനുമായ രതീഷിന്റെ 40, മരണത്തിനിടയാക്കിയ വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യാനാണ് ഹൊസ്ദുർഗ് പോലീസ് നടപടികൾ ആരംഭിച്ചത്.
കഴിഞ്ഞ 29– ന് രാത്രി കെ. എസ്. ടി. പി. റോഡിൽ കോട്ടച്ചേരി ഇഖ്ബാൽ ജംഗ്ഷൻ റോഡിലാണ് അപകടം. നിറയെ ഗുജ്്രി സാധനങ്ങൾ കയറ്റിയ വാഹനത്തെ മറ്റൊരു വാഹനത്തിൽ കെട്ടി വലിക്കുകയായിരുന്നു. ഇരു വാഹനങ്ങൾക്കുമിടയിൽ കെട്ടിയിട്ടിരുന്ന നീളമേറിയ പ്ലാസ്റ്റിക് കയർ ശ്രദ്ധയിൽപ്പെടാതിരുന്ന രതീഷ് ഒാടിച്ച ബൈക്ക് കയറിൽ തട്ടി തെറിച്ച് പോവുകയും, കയറിൽ കുരുങ്ങി കഴുത്ത് മുറിഞ്ഞ് സംഭവ സ്ഥലത്തു തന്നെ മരണപ്പെടുകയുമായിരുന്നു.
വാഹനാപകടവുമായി ബന്ധപ്പെട്ട് ഹൊസ്ദുർഗ് പോലീസ് കേസ് റജിസ്റ്റർ ചെയ്തതല്ലാതെ അപകടമുണ്ടാക്കിയ ഡ്രൈവറെ അറസ്റ്റ് ചെയ്യാനായിട്ടില്ല. അപകടത്തിന് കാരണമായ രണ്ട് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലാണ്. സുരക്ഷാ സംവിധാനങ്ങളൊന്നുമൊരുക്കാതെയായിരുന്നു തകരാറിലായ വാഹനത്തെ തിരക്കേറിയ റോഡിലൂടെ കെട്ടിവലിച്ചു കൊണ്ടു പോയത്. വാഹനാപകടക്കേസിലെ പ്രതിയുടെ ലൈസൻസ് കണ്ടു കെട്ടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ആർടിഒയെ സമീപിക്കാനാണ് പോലീസ് തീരുമാനം.