ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: ഇരട്ടബലി നടന്ന ഇലന്തൂരിലെ വീട്ടിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന ഷാഫിയുടെ നേതൃത്വത്തിലാണ് ഇടപാടുകൾ നടന്നത്. കസ്റ്റഡി ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അതേസമയം, മുഹമ്മദ് ഷാഫി നടപടികളുമായി സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
ആയുർവേദ ചികിത്സയുടെ ഭാഗമായാണ് ഇലന്തൂരിലെ വീട്ടിലെ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയതെന്ന് മൊഴിയിൽ പറയുന്നു. ഇതിനായി വരുന്ന ഉപഭോക്താക്കൾക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്നത് ഷാഫിയാണെന്ന് പൊലീസിന് ലഭിച്ച വിവരം വ്യക്തമാക്കുന്നു.
കസ്റ്റഡിയിലുള്ള മൂവരുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അർധരാത്രിയോടെ മൂവരെയും മൂന്നിടങ്ങളിലേക്ക് മാറ്റി. ഭഗവൽ സിങ്ങിനെ മുളവുകാട് സ്റ്റേഷനിലേക്കും ലൈലയെ വനിതാ സ്റ്റേഷനിലേക്കും മാറ്റി. കൃത്യമായ ഉത്തരം നൽകാതെ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളിൽ നിന്ന് ഷാഫി ഒഴിഞ്ഞുമാറുന്നത് തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.