രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേള ; നാളെ 12 മലയാള ചിത്രങ്ങൾ

16-ാം വയസ്സിൽ സ്വാതന്ത്ര്യ സമരത്തിനിറങ്ങിയ സരസ്വതിയമ്മയുടെ കഥ പറയുന്ന മാര മാര മാര, ഒരു മദ്യപാനിയുടെ കുടുംബജീവിതത്തെ ആസ്പദമാക്കിയുള്ള കെറോ സീൻ തുടങ്ങി 12 മലയാള ചിത്രങ്ങൾ നാളെ അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.

ഷിജിത്ത് കല്യാടന്‍റെ ‘ഇറച്ചിക്കോഴി’, മഹാമാരിക്കാലത്തെ പ്രണയവും വിവാഹവും അടയാളപ്പെടുത്തുന്ന ‘സൈറ’, വിനേഷ് ചന്ദ്രൻ സംവിധാനം ചെയ്ത ‘പൊട്ടൻ’, കൈലാസ് നാഥ് സംവിധാനം ചെയ്ത ‘പക്ഷേ’ തുടങ്ങിയവയാണ് മലയാളം ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ നാളെ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ.

രാവിലെ 9.15 നും വൈകിട്ട് 6 നും ശ്രീയിൽ ചിത്രങ്ങളുടെ പ്രദർശനം നടക്കും. പെയർ, ടോമിയുടെ ഉപമ, ലാലന്നാസ് സോങ് എന്നീ ചിത്രങ്ങളുടെ പ്രദർശനവും നാളെ ഉണ്ടാകും.

K editor

Read Previous

‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ പോസ്റ്റർ പുറത്ത്

Read Next

‘കമ്മട്ടിപ്പാടം’ സംഗീത സംവിധായകൻ ജോൺ പി. വർക്കി അന്തരിച്ചു