ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാരീസ്: വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന് ‘ദി ടെർമിനൽ’ എന്ന സിനിമയൊരുക്കാൻ പ്രചോദനമായ ഇറാൻ സ്വദേശി മെഹ്റാൻ കരീമി നസേരി മരണപ്പെട്ടു. 18 വർഷം പാരിസിലെ ചാൾസ് ഡി ഗലേ വിമാനത്താവളത്തിൽ കഴിഞ്ഞ ഇദ്ദേഹം ടെർമിനൽ 2 എഫിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണത്തിനു കീഴടങ്ങിയത്. 76 വയസായിരുന്നു. വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.
പാരീസ് വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ പൊലീസും ആരോഗ്യസംഘവും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പാരീസ് വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിൽ 1988 മുതൽ 2006 വരെയാണ് മെഹ്റാൻ കരീമി ജീവിച്ചത്. റെസിഡൻസി പേപ്പറുകൾ ലഭിക്കാത്തതിനേത്തുടർന്നായിരുന്നു ഇത്.
ടെർമിനലിലെ പ്ലാസ്റ്റിക് ബെഞ്ചിൽ അന്തിയുറങ്ങിയിരുന്ന അദ്ദേഹം വിമാനത്താവളത്തിലെ ജീവനക്കാരുമായി സൗഹൃദം സ്ഥാപിച്ചു. ഡയറിയെഴുത്തും വായനയുമെല്ലാമായി ജീവിതം നീക്കി. ലോർഡ് ആൽഫ്രെഡ് എന്നൊരു പേരും ഇതിനിടെ അദേഹത്തിന് ലഭിച്ചു.