ഐപിമാർക്ക് ഡിജിപിയുടെ അന്ത്യശാസനം

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ വിവിധ സ്റ്റേഷനുകളിലേക്ക്  സ്ഥലം മാറ്റം ലഭിച്ചിട്ടുള്ള പോലീസ് ഇൻസ്പെക്ടർമാർ, എത്രയും വേഗം നിർദ്ദിശിഷ്ട സ്റ്റേഷനുകളിൽ ചുമതലയേൽക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയുടെ അന്ത്യ ശാസനം.

ഡിജിപിയുടെ ഈ ഉത്തരവ് കാസർകോട് ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പയ്ക്ക് ഇന്നലെ  ലഭിച്ചു.

”സ്ഥലം മാറ്റം ലഭിച്ച പോലീസ് ഇൻസ്പെക്ടർമാർ പിടിവിടുന്നില്ല” എന്ന ശീർഷകത്തിൽ ജൂൺ 18-ന് ലേറ്റസ്റ്റ് ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ പ്രതിഫലനമാണ് ഡിജിപിയുടെ അന്ത്യശാസനം. ലേറ്റസ്റ്റിന്റെ പിഡിഎഫ് എന്നും കൃത്യസമയത്ത് വായിക്കുന്ന ഡിജിപിയാണ് ബെഹ്റ.

കാസർകോട് ജില്ലയിൽ നീലേശ്വരം പോലീസ് ഐപി, എം.ഏ. മാത്യുവും, ക്രൈംബ്രാഞ്ച് ഐപി, വി.കെ. വിശ്വംഭരൻ നായരുമാണ് സ്ഥലം മാറ്റ ഉത്തരവിനെ  ഒട്ടും ഗൗനിക്കാതെയും ഉത്തരവിൽ നിർദ്ദേശിച്ച പോലീസ് സ്റ്റേഷനുകളിൽ ചുമതലയേൽക്കാതെയും അവർക്കിഷ്ട്ടപ്പെട്ടതും, നല്ല വരുമാനമുള്ളതുമായ  പോലീസ് സ്റ്റേഷനുകളിൽ കയറിപ്പറ്റാൻ നീക്കം നടത്തിയത്. ഐ.പി, വി.കെ. വിശ്വംഭരൻ നായരെ ആദൂർ  പോലീസിലും, ഐപി, എം.ഏ. മാത്യുവിനെ കാസർകോട് ക്രൈം ബ്രാഞ്ചിലുമാണ് മാറ്റി നിയമിച്ചിരുന്നത്.

ജില്ലയിൽ സ്ഥലം മാറ്റം ലഭിച്ച മറ്റു പോലീസ് ഇൻസ്പെക്ടർമാരെല്ലാം  അവരവരുടെ സ്റ്റേഷനുകളിൽ ചുമതലയേറ്റപ്പോഴാണ് എം.ഏ. മാത്യുവും വി.കെ.വി നായരും തങ്ങൾ മുകളിൽപ്പിടിക്കുന്നുണ്ടെന്ന കാര്യം സ്വയം പ്രഖ്യാപിച്ചത്.

ജൂൺ 19-ന് അതല്ലെങ്കിൽ 20-ന് മുമ്പ് മുഴുവൻ ഇൻസ്പെക്ടർമാരും നിർദ്ദിഷ്ട സ്റ്റേഷനുകളിൽ ചുമതലയേൽക്കണമെന്ന ഡിജിപിയുടെ കർശ്ശന ഉത്തരവ് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പ ”മുകളിൽപ്പിടിക്കാൻ” കാത്തിരിക്കുന്ന രണ്ടു ഇൻസ്പെക്ടർമാർക്കും ഇന്നലെ തന്നെ അടിയന്തരമായി കൈമാറിയിട്ടുണ്ട്.

ഡിജിപിയുടെ അന്ത്യശാസനത്തെ തുടർന്ന് നീലേശ്വരം ഐ പി, എം ഏ മാത്യു ഇന്നലെ തന്നെ കസേര വിട്ടു.

ഐ പി, വി.കെ വിശ്വംഭരൻ നായർ ഇന്ന് രാവിലെ കാസർകോട് ക്രൈബ്രാഞ്ചിന്റെ കസേര വിട്ട് ആദൂരിലേക്ക് പോയി

LatestDaily

Read Previous

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രവാസി ദീപുക്കുട്ടൻ അറസ്റ്റിൽ

Read Next

ബദിയടുക്ക പോലീസിൽ പോലീസ് വനിതകളില്ല