ബിബിസി ഓഫീസുകളിലെ പരിശോധന പൂർത്തിയായി; വിശദീകരണവുമായി ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരിച്ച് ആദായനികുതി വകുപ്പ്. ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. നടപടിക്കിടെ ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.

പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ് ക്ലോണിങ് നടത്തിയത്. ഇവ പിന്നീട് തിരിച്ച് നൽകുകയും ചെയ്തു. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്തിറങ്ങാനും അനുവദിച്ചിരുന്നു. മറുപടി നൽകാൻ മതിയായ സമയം നൽകിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് പറഞ്ഞു.

ഡൽഹിയിലെയും മുംബൈയിലെയും 3 ദിവസം നീണ്ടു നിന്ന പരിശോധന പൂർത്തിയാക്കി ഇന്നലെ രാത്രിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. 3 ദിവസവും ഓഫീസിൽ നിന്ന് പുറത്തു പോകാതെ ഈ നടപടിയോട് ചില ജീവനക്കാർക്ക് സഹകരിക്കേണ്ടി വന്നു എന്നത് കൂടുതൽ ചർച്ചകൾക്ക് വഴി വച്ചേക്കും.

K editor

Read Previous

പുതിയകോട്ട – ചെമ്മട്ടംവയൽ റോഡ് മെക്കാഡം ടാറിംഗ് തുടങ്ങി

Read Next

നിശബ്ദ പ്രചാരണ സമയത്ത് ട്വീറ്റ്; ചട്ടലംഘനമെന്ന് കമ്മിഷൻ, രാഷ്ട്രീയ പാർട്ടികൾക്ക് നോട്ടീസ്