തലസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന; അഞ്ച് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വിഭാഗം തിരുവനന്തപുരത്തെ ഹോട്ടലുകളിൽ പരിശോധന നടത്തി. മെഡിക്കൽ കോളേജ് പരിസരത്തെ 11 ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തി. വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ചതിന് അഞ്ച് ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി.

ഇന്ത്യൻ കോഫി ഹൗസ്, ഹോട്ടൽ ആര്യസ്, കീർത്തി ഹോട്ടൽ, വിൻ ഫുഡ്സ്, സാഗരം ഫാസ്റ്റ് ഫുഡ് എന്നിവയ്ക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ ഹോട്ടലുകളിലെ അടുക്കളകൾ വൃത്തിഹീനമായ രീതിയിലാണെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

Read Previous

ബിജെപിയുടെ ‘റിമോട്ട് കണ്‍ട്രോള്‍’ വിമര്‍ശനത്തിനെതിരേ രാഹുല്‍ ഗാന്ധി

Read Next

മിനി കൺട്രിമാൻ സ്വന്തമാക്കി ഫഹദ് ഫാസിൽ