ഐഎൻഎൽ ശാഖാ സിക്രട്ടറിക്ക് കുത്തേറ്റു

കാഞ്ഞങ്ങാട്: ഐഎൻഎൽ പടന്നക്കാട് ശാഖാ സിക്രട്ടറി ഷാനിദ് അപ്പാട്ടില്ലത്തിന് കുത്തേറ്റു. ഇന്നലെ രാത്രി 10 മണിക്ക് പടന്നക്കാട്ടുണ്ടായ വാക്കുതർക്കത്തിനിടെയാണ് ഷാനിദിന് വയറിൽ കുത്തേറ്റത്. ഇദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.  തന്നെ കുത്തിയത് തസ്നി ഇസ്മയിലാണെന്നാണ് ഷാനിദ് വെളിപ്പെടുത്തിയത്. തസ്നി ഇസ്മയിൽ മുൻ ഐഎൻഎൽ പ്രവർത്തകനാണ്.

പടന്നക്കാട് ഇന്ത്യൻ നാഷണൽ ലീഗ് ശാഖ സെക്രട്ടറി ഷാനി അപ്പാട്ടില്ലത്തിനെ മാരകായുധങ്ങളുമായി വധിക്കാൻ ശ്രമിച്ച പ്രതികളെ പിടികൂടി ശിക്ഷ ഉറപ്പാക്കണമെന്ന് ഐ.എൻ.എൽ പടന്നക്കാട് ശാഖ പ്രസ്താവിച്ചു .  കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിലെ മുപ്പതാം വാർഡായ കരുവളം വാർഡിൽ ഇടതു പക്ഷ സ്ഥാനാർത്ഥിയും , നിലവിൽ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാനുമായ ബിൽടെക് അബ്ദുല്ലയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത് ഷാനിദിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പ്രവർത്തകരാണ് .

എന്നാൽ അതെ സമയം തന്നെ ചില ആളുകൾ ബിൽടെക്കിനെ തോൽപിക്കാൻ രംഗത്ത് വരികയും, പണം കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കുകയും ചെയ്തിരുന്നു . എന്നാൽ ഷാനിദിന്റെ യും ടീമിന്റെയും കൃത്യമായ ഇടപെടലിന്റെ ഭാഗമായി ഇവരുടെ ലക്ഷ്യം ഫലം കണ്ടില്ല.  ഐ എൻ എൽ പ്രതിനിധി ജയിച്ചു കയറുന്നതിൽ അസഹിഷ്ണുതയുള്ള ഒരുകൂട്ടമാളുകൾ സ്ഥാനാർത്ഥിക്കെതിരെയും രഹസ്യമായും പരസ്യമായും പരാജയപ്പെടുത്താൻ ശ്രമിച്ചിട്ടും വിജയിച്ചിരുന്നില്ല. ഇതിന്റ പ്രതികാരത്തിലാണ ശാഖ സെക്രട്ടറി ഷാനിദിന് നേരെ വധശ്രമമുണ്ടായതെന്ന് ഐഎൻഎൽ പടന്നക്കാട് ശാഖാഭാരവാഹികൾ ആരോപിച്ചു.

പ്രതികളെ പറ്റിയുള്ള സൂചന പോലീസിന് ഷാനിദ് നൽകിയതായാണ് വിവരം. യുവാക്കൾക്കിടയിൽ രാഷ്ട്രീയത്തിന്റെയും ഗ്യാങ് വാറിന്റെയും പേരിൽ വിഭാഗീയത ഉണ്ടാക്കുന്നതിനെ ഷാനിദും സുഹൃത്തുക്കളും എതിർത്തിരുന്ന സാഹചര്യത്തിൽ പടന്നക്കാട് പ്രദേശത്തു ഷാനിദിനെ പോലെ ഒരാളെ വധിച്ചു സംഘർഷം ഉണ്ടാക്കാനുള്ള ഗൂഢ ശ്രമമായി പാർടി ഇതിനെ കാണുന്നു. പ്രദേശത്തെ യുവാക്കൾക്കിടയിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഈ വധശ്രമത്തിന് പിന്നിൽ.  അത് കൊണ്ട് തന്നെ കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടി ശിക്ഷ ഉറപ്പാക്കണമെന്ന് ഐ എൻ എൽപടന്നക്കാട് ശാഖ ആവശ്യപ്പെട്ടു.  ഓൺലൈനിൽ ചേർന്ന യോഗത്തിൽ ശാഖാ പ്രസിഡണ്ട് തറവാട് അബ്ദുൽ റഹ്മാൻ അധ്യക്ഷം വഹിച്ചു . കരീം പടന്നക്കാട് സ്വാഗതവും , ഷറഫു പടന്നക്കാട് നന്ദിയും പറഞ്ഞു .

LatestDaily

Read Previous

ഭക്ഷണത്തിൽ വിഷം കലർന്നത് കണ്ടെത്താൻ അദ്വൈതിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും

Read Next

ഔഫ് കുടുംബസഹായഫണ്ട് കൈമാറി