കാരുണ്യ പ്രവർത്തനങ്ങൾ മുഖമുദ്രയാക്കി ബിൽടെക്ക് അബ്ദുല്ല

കാഞ്ഞങ്ങാട്: ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി രാഷ്ട്രീയ രംഗത്ത് നിലയുറപ്പിച്ച വ്യക്തിത്വമാണ് കാഞ്ഞങ്ങാട് നഗരസഭയുടെ വൈസ് ചെയർമാനായി ഇന്ന് ചുമതലയേറ്റ ബിൽടെക്ക് അബ്ദുല്ല. നഗരസഭ 31-ാം വാർഡായ കരുവളത്ത് കെപിസിസി സിക്രട്ടറി എം. അസിനാറിനെ പരാജയപ്പെടുത്തി നഗരസഭയിലെത്തിയ ബിൽടെക്ക് അബ്ദുല്ല നേരത്തെ മുസ്്ലീം ലീഗിന്റെ സജീവ പ്രവർത്തകനും വാർഡ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു.

മുസ്്ലീം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ച് 2015-ലെ തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ ലീഗ് വിട്ട് ഐഎൻഎല്ലിൽ ചേർന്ന ബിൽടെക്ക് കഴിഞ്ഞ നാൽപ്പത് വർഷമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയ സാന്നിദ്ധ്യമാണ്. ഐഎൻഎൽ സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നാമധേയത്തിലുള്ള മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനായ ബിൽടെക്ക് നേരത്തെ പടന്നക്കാട് മുസ്്ലീം ജമാഅത്തിന്റെയും നെടുങ്കണ്ടം മുസ്്ലീം ജമാഅത്തിന്റെയും ഭാരവാഹിയായിരുന്നു. നിലവിൽ ഐഎൻഎൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റാണ്. പടന്നക്കാട്ടെ ആദ്യകാല കുമ്മായ വ്യാപാരിയായിരുന്ന പരേതനായ അബ്ദുറഹിമാന്റെയും ആയിഷയുടെയും മകനായ അബ്ദുല്ലയുടെ ഭാര്യ ആയിഷ. മൂന്ന് മക്കളുണ്ട്.

LatestDaily

Read Previous

കാഞ്ഞങ്ങാട് യതീംഖാനയുടെ പേരിൽ ലുലു ഗ്രൂപ്പിന്റെ ഫ്ളാറ്റുപയോഗിച്ച് 58 ലക്ഷം രൂപ തട്ടി

Read Next

മതനിരപേക്ഷത സർക്കാറിന് കരുത്തായി: മുഖ്യമന്ത്രി