തൃക്കരിപ്പൂർ: എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് തൊണ്ടയിൽ മുലപ്പാൽ കുരുങ്ങി മരിച്ചു. തൃക്കരിപ്പൂർ ആയിറ്റിയിലെ ഹുസൈൻ സഖാഫിയുടെ മകൾ ഫാത്തിമത്ത് രുസ്നയാണ് കഴിഞ്ഞ ദിവസം മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചത്. വിവാഹ ശേഷം 6 വർഷത്തെ കാത്തിരിപ്പിന്റെ ഫലമായുണ്ടായ പെൺകുഞ്ഞിനെയാണ് മരണം തട്ടിയെടുത്തത്.