ഇന്ത്യയിലെ മെറ്റ മേധാവി അജിത് മോഹന്‍ രാജിവെച്ചു

ന്യൂഡൽഹി: ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവി അജിത് മോഹൻ രാജിവെച്ചു. നാല് വർഷം മുമ്പാണ് അദ്ദേഹം ഈ പദവി ഏറ്റെടുത്തത്. ദശലക്ഷക്കണക്കിന് ഇന്ത്യൻ ബിസിനസുകൾക്കും പങ്കാളികൾക്കും സേവനം നൽകാൻ കഴിയുന്ന തരത്തിൽ മെറ്റയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിലും വളർത്തുന്നതിലും അജിത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് മെറ്റ വൈസ് പ്രസിഡന്‍റ് നിക്കോള മാൻഡൽസൻ പറഞ്ഞു.

മെറ്റയ്ക്ക് മുമ്പ്, സ്റ്റാർ ഇന്ത്യയുടെ വീഡിയോ സ്ട്രീമിംഗ് സേവനമായ ഹോട്ട്‌സ്റ്റാറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അജിത് മോഹൻ നാല് വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

K editor

Read Previous

2018ലെ വെള്ളപ്പൊക്കം സിനിമയാവുന്നു; അണിനിരക്കുന്നത് വൻ താരനിര

Read Next

ഡോ. സിസ തോമസിന് കെടിയു വിസിയുടെ ചുമതല; സർക്കാർ നിർദേശിച്ച പേരുകൾ തള്ളി രാജ്ഭവൻ