ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്ളൂവന്‍സര്‍; പ്രധാനമന്ത്രിയെ പുകഴ്ത്തി അക്ഷയ് കുമാർ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫ്ലൂവെൻസർ പ്രധാനമന്ത്രിയാണെന്നാണ് അക്ഷയ് പറഞ്ഞത്. അദ്ദേഹത്തിന്‍റെ വാക്കുകൾ വലിയ മാറ്റമുണ്ടാക്കുമെന്നും ഇത് സിനിമാ മേഖലയെ സംബന്ധിച്ച് നല്ലതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജനുവരി 17ന് നടന്ന ബിജെപി ദേശീയ നിർവാഹക സിമിതി യോഗത്തിൽ ചലച്ചിത്രങ്ങളെ സംബന്ധിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം പരാമർശങ്ങൾ ബി.ജെ.പിയുടെ വികസന അജണ്ടയെ ബാധിക്കുന്നുവെന്നും മോദി പറഞ്ഞതായാണ് റിപ്പോർട്ട്. 

ഈ പരാമർശം സൂചിപ്പിച്ചാണ് പ്രധാനമന്ത്രിയെ അക്ഷയ് പുകഴ്ത്തിയത്. “പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ. ആ പോസിറ്റീവ് കാര്യം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഇന്ത്യയിലെ ഏറ്റവും സ്വാധീനശേഷിയുള്ള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം പറഞ്ഞതിന്‍റെ പേരിൽ മാറ്റം വന്നാൽ അത് സിനിമാ മേഖലയ്ക്ക് ഗുണം ചെയ്യും” അക്ഷയ് പറഞ്ഞു.  

K editor

Read Previous

അമ്മയുടെയും മകളുടെയും മരണം നാടിനെ നടുക്കി

Read Next

റോഡ് അറ്റകുറ്റപ്പണിക്ക് വ്യാജ ടാർ ബിൽ ഹാജരാക്കിയ കരാറുകാരന് 4 വർഷം കഠിനതടവും പിഴയും