ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാജ്യത്തെ ആദ്യ സ്കൈബസ് ഉടനെന്ന് നിതിൻ ഗഡ്കരി. ഡൽഹിയിലും ഹരിയാനയിലും തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ സ്കൈബസ് ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. മലിനീകരണം കുറയ്ക്കുന്നതിനും വാഹനപ്പെരുപ്പം കുറയ്ക്കുന്നതിനും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സ്കൈബസ് മികച്ച മാർഗമാണെന്ന് ഗഡ്കരി പറഞ്ഞു.
മെട്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ സ്കൈബസ് പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുകയാണെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി നഗരങ്ങൾ പദ്ധതി നടപ്പാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്. മെട്രോ ഒരു കിലോമീറ്റർ പണിക്ക് ഏകദേശം 350 കോടി രൂപ വേണം, സ്കൈബസിനു 50 കോടി മതി. ചെറിയ സ്കൈബസിന് ഒരേസമയം 300 ൽ അധികം യാത്രക്കാരെ വഹിക്കാനാവും. നിർമാണ ചെലവും വളരെ കുറവാണ്. ഇതിനായി ഡബിൾ ഡെക്കർ സ്കൈബസുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ പോകുകയാണെന്നും മന്ത്രി പറഞ്ഞു.