ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ അലുമിനിയം ചരക്ക് വാഗൺ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഭുവനേശ്വറിൽ ഉദ്ഘാടനം ചെയ്തു. ഹിൻഡാൽകോ നിർമ്മിച്ച അലുമിനിയം ചരക്ക് വാഗണുകളുടെ പുതിയ നിര വലിയ രീതിയിൽ കാർബൺ ബഹിർഗമനം കുറയ്ക്കാൻ റെയിൽവേയെ സഹായിക്കും. നിലവിൽ റെയിൽവേ ഉപയോഗിക്കുന്ന സ്റ്റീൽ വാഗണുകളേക്കാൾ 180 ടൺ ഭാരം കുറഞ്ഞതാണ് ഇത്. സ്റ്റീൽ വാഗണുകളേക്കാൾ 5 മുതൽ 10 ശതമാനം വരെ കൂടുതലാണ് ചരക്ക് വാഹക ശേഷി. താരതമ്യേന കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്ന ഇവയുടെ തേയ്മാന നിരക്കും കുറവാണ്.
ഇത് അഭിമാനകരമായ നിമിഷമാണെന്നും തദ്ദേശീയ ഉൽപാദനത്തിൽ വലിയ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നതെന്നും ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ 61 ചരക്ക് വാഗണുകൾ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ വാഗണുകൾ ഒഡീഷയിലെ ലപാങ്കയിലുള്ള ഹിൻഡാൽകോയുടെ ആദിത്യ അലുമിനിയം പ്രോസസ്സിംഗ് ഫെസിലിറ്റിയിലേക്ക് കൽക്കരി കൊണ്ടുപോകുന്നതാണ്.
2026 ലെ റെയിൽവേയുടെ ചരക്ക് ലക്ഷ്യം 2,528 ദശലക്ഷം ടണ്ണാണ്. ഇതിനായി 70,000 വാഗണുകൾ കൂടി വേണമെന്നും മന്ത്രി പറഞ്ഞു. ചരക്ക് വഹിക്കാനുള്ള ശേഷി 10 ശതമാനം കൂട്ടുന്ന അലുമിനിയം വാഗൺ ലൈൻ കാർബൺ ബഹിർഗമനം കുറയ്ക്കുകയും കൂടുതൽ പ്രവർത്തന ശേഷിയുള്ള ഹരിത റെയിൽവേ ശൃംഖലയ്‌ക്ക് തുടക്കമിടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.