സൗദി വിസ ലഭിക്കാന്‍ ഇന്ത്യക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട

റിയാദ്: സൗദി അറേബ്യയിലേക്കുള്ള പുതിയ വർക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് നിലവിൽ ആവശ്യമായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി ആവശ്യമില്ലെന്ന് ഇന്ത്യയിലെ സൗദി എംബസി അറിയിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്ത്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) സമർപ്പിക്കുന്നതിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിവാക്കാൻ തീരുമാനിച്ചതായി ന്യൂഡൽഹിയിലെ സൗദി എംബസി ട്വീറ്റ് ചെയ്തു.

ഇന്ത്യ-സൗദി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. രാജ്യത്ത് സമാധാനപരമായി ജീവിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായും എംബസി അറിയിച്ചു.

K editor

Read Previous

എകെജി സെന്‍റര്‍ ആക്രമണ കേസ്; നാലാം പ്രതി നവ്യയുടെ ജാമ്യാപേക്ഷയിൽ വിധി 19ന്

Read Next

നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ഗവർണർ