നിയന്ത്രണരേഖയില്‍ നിന്ന് പിടികൂടിയ തീവ്രവാദിക്ക് രക്തം നല്‍കി ഇന്ത്യന്‍ സൈനികര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിന്ന് പിടികൂടിയ പാക് ഭീകരന് ചികിത്സക്കിടെ രക്തം ദാനം ചെയ്ത് ജീവൻ രക്ഷിച്ച് ഇന്ത്യൻ സൈനികർ. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് ഇന്ത്യൻ സുരക്ഷാ സേന പിടികൂടിയ ഭീകരൻ തബാറക് ഹുസൈൻ നിലവിൽ സൈന്യത്തിന്‍റെ ചികിത്സയിലാണ്. സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെയാണ് തബാറക് ഹുസൈന് പരിക്കേറ്റത്.

പാക് അധിനിവേശ കശ്മീരിലെ സബ് സോത്ത് സ്വദേശിയാണ് ഇയാൾ. പാക് സൈന്യത്തിലെ കേണൽ യൂനസ് ചൗധരിയുടെ നിർദ്ദേശ പ്രകാരമാണ് താനും മറ്റ് നാല് പേരും നിയന്ത്രണ രേഖയിലെത്തിയതെന്നും, നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ സൈനികരെ ആക്രമിക്കാൻ തനിക്ക് പണം നൽകിയിരുന്നതായും ഹുസൈൻ വെളിപ്പെടുത്തി.

K editor

Read Previous

‘രാഹുൽ ഗാന്ധിയുടെ കുട്ടിക്കളി പാർട്ടിയെ നശിപ്പിച്ചു’

Read Next

ഇവിടെ താരങ്ങളെ വിൽക്കുന്നു, ദക്ഷിണേന്ത്യൻ സിനിമകൾ കഥകൾ പറയുന്നു; ബോളിവുഡിനെതിരെ അനുപം ഖേർ