മൂന്നാം തവണയും ഗ്രാമി പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ ഗായകൻ റിക്കി കെജ്

ലോസ് ആഞ്ജലസ്‌: ഗ്രാമി അവാർഡിന് അർഹനായി ഇന്ത്യൻ ഗായകൻ റിക്കി കെജ്. മൂന്നാം തവണയാണ് അദ്ദേഹത്തിന് ഗ്രാമി പുരസ്കാരം ലഭിക്കുന്നത്. സ്കോട്ടിഷ്-അമേരിക്കൻ റോക്ക് ഗായകൻ സ്റ്റുവർട്ട് കോംപ്ലാൻഡിനൊപ്പം ഡിവൈൻ ടൈഡ്സ് എന്ന ആൽബത്തിയിരുന്നു റിക്കി കെജ് പുരസ്കാരം നേടിയത്. മികച്ച ഇമ്മേഴ്‌സീവ് ഓഡിയോ ആൽബത്തിനായിരുന്നു പുരസ്കാരം.

റിക്കി കെജ് 2015 ലാണ് സ്റ്റുവർട്ട് കോംപ്ലാന്‍റിനൊപ്പം തന്‍റെ ആദ്യ ഗ്രാമി അവാർഡ് സ്വന്തമാക്കുന്നത്. വിൻഡ്സ് ഓഫ് സംസാര എന്ന ആൽബത്തിനാണ് പുരസ്കാരം ലഭിച്ചത്. 2022 ൽ 64-ാമത് ഗ്രാമിയിൽ മികച്ച ന്യൂ എജ് വിഭാഗത്തിലാണ് രണ്ടാമത്തെ അവാർഡ് നേടിയത്.

Read Previous

സ്ത്രീകൾ ഉയർന്നവരെന്ന് മനസിലാക്കാത്തവരാണ് തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നത്: ഇന്ദ്രന്‍സ്

Read Next

ജി 20; ഗ്രാമീണ, പുരാവസ്തു വിനോദ സഞ്ചാരത്തിന് മുൻഗണന നൽകാൻ ഇന്ത്യ