ഇന്ത്യൻ ഗായകൻ അർജുൻ കനുംഗോ വിവാഹിതനാകുന്നു

ഇന്ത്യൻ ഗായകൻ അർജുൻ കനുംഗോ വിവാഹിതനാകുന്നു. കാർല ഡെന്നിസ് ആണ് വധു. ഏഴു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. രണ്ട് വർഷത്തിനുള്ളിൽ വിവാഹിതരാകാനാണ് ഇരുവരുടെയും തീരുമാനം.

ഹിന്ദു ആചാരപ്രകാരം അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഈ വർഷം ഓഗസ്റ്റ് 9 മുതൽ 10 വരെ മുംബൈയിൽ വച്ചാണ് വിവാഹം നടക്കുക. മെഹന്ദി ഓഗസ്റ്റ് 9 നും വിവാഹം ഓഗസ്റ്റ് 10 നും റിസപ്ഷൻ ഓഗസ്റ്റ് 11 നും നടക്കും. അർജുന്‍റെ അമ്മയുടെ പരമ്പരാഗത ആഭരണങ്ങളാണ് കാർല ചടങ്ങിൽ അണിയുക.

2023 ഏപ്രിലിൽ കാർലയുടെ ആഗ്രഹപ്രകാരം ക്രിസ്ത്യൻ ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് യുകെയിൽ വച്ചും വിവാഹം നടക്കും.

Read Previous

സൂപ്പർകപ്പ് ബയേൺ മ്യൂണിച്ചിന്

Read Next

മലയാളം ചാനൽ ചർച്ചയിൽ എം കെ സ്റ്റാലിൻ നടത്തിയ പ്രസംഗം തമിഴ്നാട്ടിൽ ചർച്ച