രണ്ടാം വര്‍ഷവും ഇന്ത്യന്‍ താരങ്ങൾ; ശ്രീജേഷും സവിതാ പൂനിയയും മികച്ച ഗോള്‍കീപ്പര്‍മാര്‍

ന്യൂഡല്‍ഹി: രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച വനിതാ, പുരുഷ ഗോള്‍കീപ്പര്‍ പുരസ്‌കാരങ്ങള്‍ തുടർച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യന്‍ താരങ്ങള്‍ക്ക്. പി ആര്‍ ശ്രീജേഷും സവിതാ പൂനിയയുമാണ് മികച്ച വനിതാ, പുരുഷ ഗോള്‍കീപ്പര്‍മാര്‍.

അന്താരാഷ്ട്ര കരിയറിന്‍റെ 16-ാം വർഷത്തിലേക്ക് കടക്കുമ്പോഴും അടുത്തിടെ നടന്ന ഹോക്കി പ്രോ ലീഗിൽ ഇന്ത്യക്കായി 16 മൽസരങ്ങൾ ശ്രീജേഷ് കളിച്ചിട്ടുണ്ട്. ബർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ വെള്ളി മെഡൽ നേടിയ ആറ് മത്സരങ്ങളിലും ശ്രീജേഷ് വലയ്ക്ക് മുന്നിലുണ്ടായിരുന്നു. 

40 ശതമാനം വോട്ടിങ് അവകാശം വിദഗ്ധര്‍ക്കും 20 ശതമാനം ടീമുകള്‍ക്കും 20 ശതമാനം ആരാധകര്‍ക്കും 20 ശതമാനം മീഡിയക്കുമാണ്. 39.9 പോയിന്‍റാണ് ശ്രീജേഷ് നേടിയത്. ഇന്ത്യക്കായി 250 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡും ശ്രീജേഷ് സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ഗോൾകീപ്പറാണ് ശ്രീജേഷ്. 

K editor

Read Previous

പാകിസ്ഥാൻ വിസ നിഷേധിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ശിഹാബ് ചോറ്റൂർ

Read Next

അധ്യക്ഷനാകാൻ പ്രവര്‍ത്തന പരിചയം വേണം; ഖാര്‍ഗെക്കായി പ്രചാരണത്തിനിറങ്ങാൻ ചെന്നിത്തല