നേട്ടത്തോടെ ഇന്ത്യൻ ഓഹരി സൂചികകൾ; ആദാനിയുടെ നഷ്ടം തുടരുന്നു

ന്യൂ ഡൽഹി: ഇന്നത്തെ ഓഹരി വിപണിയിലെ സൂചികകളുടെ ചലനം സൂചിപ്പിക്കുന്നത് 2023 ലെ കേന്ദ്ര ബജറ്റിന് ഓഹരി വിപണിയിലും ഉയർന്ന പ്രതീക്ഷ ചെലുതാനായിട്ടുണ്ട് എന്നതാണ്. ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് നേട്ടത്തോടെ ആരംഭിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിൽ, ബജറ്റ് ഡേ വ്യാപാരത്തില്‍ ആറ് തവണയും വിപണി നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 1999 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നേട്ടം 2021 ലെ ബജറ്റ് ദിനത്തിലായിരുന്നു രേഖപ്പെടുത്തിയത്.

അതേസമയം അദാനിയുടെ പത്തിൽ ഒമ്പത് കമ്പനികളും നഷ്ടത്തിലാണ്. തുടർച്ചയായി നഷ്ടം നേരിടുന്ന എൻഡിടിവി, അദാനി വിൽമർ എന്നിവയും നഷ്ടത്തിലാണ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ അദാനി കമ്പനികൾ മുന്നിലായിരുന്നെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് പോയി. അതേസമയം, ഓഹരി സൂചികകൾ ഇപ്പോഴും നേട്ടം തുടരുന്നത് നിക്ഷേപകർക്ക് ആശ്വാസമായ കാര്യമാണ്.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകൾ നിറവേറ്റുന്ന ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. മോദി സർക്കാർ എല്ലായ്പ്പോഴും ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിച്ചിട്ടുള്ളത് എന്നും അദ്ദേഹം കൂട്ടിചേർത്തു.

K editor

Read Previous

‘ബോംബെ സഹോദരിമാരിലെ’ സംഗീതജ്ഞ സി. ലളിത അന്തരിച്ചു

Read Next

സമ്പദ് വ്യവസ്ഥ ശരിയായ ദിശയിൽ; 2023-24 കേന്ദ്ര ബജറ്റ് അവതരണം തുടരുന്നു