ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലണ്ടന്‍: ലണ്ടനിൽ ആഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടതായി ഇന്ത്യൻ ക്രിക്കറ്റ് താരം താനിയ ഭാട്യ. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ കളിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു താനിയ. തിങ്കളാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് താനിയ ഇക്കാര്യം വെളിപ്പെടുത്തിയത്.
“ലണ്ടനിൽ കൊള്ളയടിക്കപ്പെട്ടതിൽ അങ്ങേയറ്റം നിരാശയും ഞെട്ടലും തോന്നുന്നു. ഞാൻ താമസിച്ചിരുന്ന മാരിയറ്റ് ഹോട്ടല്‍മുറിയിലെത്തിയ ഒരാള്‍ ബാഗുമായി കടന്നുകളയുകയായിരുന്നു. ബാഗിൽ പണവും കാർഡുകളും വാച്ചുകളും ആഭരണങ്ങളും ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ഉടൻ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,” താനിയ ട്വീറ്റ് ചെയ്തു.