ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇന്നത്തെ മത്സരത്തിലെ വിജയത്തോടെ ഇന്ത്യൻ വനിതാ ടീം മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ടീം നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. 88 പന്തിൽ നിന്ന് 75 റൺസ് താരം നേടി. പൂജ വസ്ത്രാകർ 65 പന്തിൽ നിന്ന് 56 റൺസും ഓപ്പണർ ഷഫാലി വർമ്മ 49 റൺസും നേടി പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ഇനോക രണവീര, ചമാരി അത്താപഥു, രശ്മി ഡി സിൽവ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് ആണ് ഇന്ത്യ നേടിയത്.
256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയുടെ ബാറ്റിംഗ് നിര ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉയർത്തിയില്ല. 59 പന്തിൽ പുറത്താകാതെ 48 റൺസെടുത്ത നിലക്ഷി ഡി സിൽവയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ചമാരി അത്താപഥു (44), ഹസീനി പെരേര (39) എന്നിവരാണ് ടോപ് സ്കോറർമാർ. ഇന്ത്യക്കായി രാജേശ്വരി ഗായക്വാദ് 10 ഓവറിൽ 36 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മേഘ്ന സിങ്ങും പൂജ വസ്ത്രാക്കറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.