റോളര്‍ സ്‌കേറ്റിങ് നെറ്റ് ബോള്‍ രാജ്യാന്തര മത്സരത്തിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

തിരുവനന്തപുരം: മലേഷ്യയിൽ നടന്ന രാജ്യാന്തര റോളർ സ്കേറ്റിംഗ് നെറ്റ്ബോൾ മത്സരത്തിൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടി. മത്സരത്തിൽ ഇന്ത്യ ഓവറോൾ ചാമ്പ്യൻമാരായി. ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾ ഒന്നാം സ്ഥാനം നേടി. സീനിയർ ആൺകുട്ടികൾ വെള്ളി മെഡൽ നേടി. വിവിധ പ്രായവിഭാഗങ്ങളിലായി 55 അത്ലറ്റുകളാണ് മത്സരിച്ചത്. ഇതിൽ 38 പേർ മലയാളികളായിരുന്നു.

Read Previous

കണ്ണൂർ വി സിയുടേത് ഗുരുതര ചട്ടലംഘനമെന്ന് നിയമോപദേശം; കർശന നടപടിക്ക് സാധ്യത

Read Next

ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതൽ; സെപ്റ്റംബര്‍ 7ന് ശേഷം വിതരണം ചെയ്യില്ല