2 മാസത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും: റോയിട്ടേഴ്സ്

ന്യൂഡൽഹി: അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. റോയിട്ടേഴ്സ് പ്രവചനം അനുസരിച്ച് ഏപ്രിൽ 14ന് ഇന്ത്യ ചൈനയെ മറികടക്കും.

ഐക്യരാഷ്ട്രസഭയിൽ നിന്നുള്ളതുൾപ്പെടെയുള്ള ജനസംഖ്യാ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2023 ഏപ്രിൽ 14ന് ഇന്ത്യയുടെ ജനസംഖ്യ 142 കോടി ആയിരിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിലിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഇന്ത്യ വൈകുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇത് അംഗീകരിക്കാൻ അടുത്ത സെൻസസ് പൂർത്തിയാകുന്നതുവരെ ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടിവരുമെന്ന് റോയിട്ടേഴ്സ് പറയുന്നു. കൊവിഡ് മഹാമാരി മൂലം മുടങ്ങിയ സെൻസസ് എപ്പോൾ ആരംഭിക്കുമെന്ന് കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

K editor

Read Previous

വന്ദനത്തിലെ ‘ഗാഥ’ 34 വര്‍ഷത്തിന് ശേഷം തിരിച്ചുവരാനൊരുങ്ങുന്നു

Read Next

സിപിഎം സഹകരണാശുപത്രിയെക്കുറിച്ച് പരാതി