ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 734 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,46,66,377 ആയി. സജീവ കേസുകൾ 12,307 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ നിന്നുള്ള മൂന്ന് മരണങ്ങൾ ഉൾപ്പെടെ ആകെ മരണസംഖ്യ 5,30,531 ആയി.
മൊത്തം അണുബാധയുടെ 0.03 ശതമാനമാണ് സജീവ കേസുകൾ. അതേസമയം ദേശീയ കൊവിഡ് രോഗമുക്തി നിരക്ക് 98.78 ശതമാനമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സജീവ കൊവിഡ് കേസുകളിൽ 199 കേസുകളുടെ കുറവ് രേഖപ്പെടുത്തി. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,23,539 ആയും മരണനിരക്ക് 1.19 ശതമാനമായും ഉയർന്നു.