ഇന്ത്യയിൽ 492 പുതിയ കോവിഡ് കേസുകൾ; സജീവ കേസുകൾ 0.01%

ന്യൂഡൽഹി: ഇന്ത്യയിൽ 492 പുതിയ കോവിഡ് കേസുകൾ. ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,69,015 ആയി. അതേസമയം സജീവ കേസുകൾ 7,175 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തം അണുബാധയുടെ 0.01 ശതമാനമാണ് സജീവ കേസുകൾ. അതേസമയം ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.79 ശതമാനമായി ഉയർന്നു.

രോഗമുക്തി നേടിയവരുടെ എണ്ണം 4,41,31,952 ആയും മരണ നിരക്ക് 1.19 ശതമാനമായും ഉയർന്നു. രാജ്യവ്യാപകമായ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 219.86 കോടി ഡോസ് കോവിഡ് വാക്സിൻ നൽകിയതായും മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പറയുന്നു.

Read Previous

ഒമാനില്‍ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്

Read Next

ആന്റണി വർ​ഗീസ് ചിത്രം ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ലെ ഗാനം പുറത്ത്