ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയിൽ 474 പുതിയ കൊറോണ വൈറസ് അണുബാധകൾ രേഖപ്പെടുത്തി. ഇത് 2020 ഏപ്രിൽ 6ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്, ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,67,398 ആയി. ആക്ടീവ് കേസുകൾ 7,918 ആയി കുറഞ്ഞു. മരണസംഖ്യ 5,30,533 ആയി ഉയർന്നു. ഗുജറാത്തിൽ നിന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു.
മൊത്തം അണുബാധയുടെ 0.02 ശതമാനമാണ് സജീവ കേസുകൾ. അതേസമയം ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.79 ശതമാനമായി ഉയർന്നതായി മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് പറയുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,27,724 ആയും മരണനിരക്ക് 1.19 ശതമാനമായും ഉയർന്നു.
രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 219.81 കോടി ഡോസ് കോവിഡ് വാക്സിൻ നൽകിയതായി മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.