ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ 1,994 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,46,42,742 ആയി ഉയർന്നു. അതേസമയം സജീവ കേസുകളുടെ എണ്ണം 23,432 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
വൈറസ് ബാധയെ തുടർന്ന് 4 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 5,28,961 ആയി. ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സജീവ കോവിഡ് കേസുകളിൽ 611 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.24 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.99 ശതമാനവുമാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 4,40,90,349 ആയും മരണനിരക്ക് 1.18 ശതമാനമായും ഉയർന്നു. ഇതുവരെ 219.55 കോടി ഡോസ് കോവിഡ് വാക്സിനുകൾ ഗുണഭോക്താക്കൾക്ക് നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.