ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഒരു രാജ്യത്തിന്‍റെ സമഗ്രവികസനം സൂചിപ്പിക്കുന്ന മാനവ വികസന സൂചികയിൽ ഇന്ത്യ ഒരു പടി കൂടി കുറഞ്ഞ് 132-ാം സ്ഥാനത്തെത്തി. കോവിഡ്-19 പ്രതിസന്ധിക്കിടെയുണ്ടായ ആഗോള തകര്‍ച്ചയ്ക്കിടയിലാണിത്. 2020ൽ പുറത്തിറക്കിയ മാനവ വികസന സൂചികയിൽ 189 രാജ്യങ്ങളിൽ 131-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. രാജ്യത്തെ ജനങ്ങളുടെ ആയുർദൈർഘ്യം, വിദ്യാഭ്യാസത്തിന്‍റെ നിലവാരം, ജീവിത നിലവാരം എന്നിവയാണ് പട്ടികയുടെ അളവുകോല്‍. ഐക്യരാഷ്ട്ര സഭ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
191 രാജ്യങ്ങളുടെ പട്ടികയാണ് ഈ വർഷം പ്രസിദ്ധീകരിച്ചത്. ഇന്ത്യയുടെ മാനവ വികസന സൂചിക (എച്ച്ഡിഐ) 2020 ൽ 0.642 ൽ നിന്ന് 2021 ൽ 0.633 ആയി കുറഞ്ഞു.
സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‌ലന്‍ഡ് എന്നിവരാണ് മാനവ വികസന സൂചികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഇടത്തരം മാനുഷിക വികസനമെന്ന് രേഖപ്പെടുത്തിയ 43 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഈ രാജ്യങ്ങളിൽ ഭൂരിഭാഗവും ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്.