ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മോസ്‌കോ: ഇന്ത്യക്കാർ അസാധാരണമാംവിധം കഴിവുള്ളവരെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. പുരോഗതിയുടെ കാര്യത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും അതിൽ സംശയമില്ലെന്നും പുടിൻ പറഞ്ഞു. ഇന്ത്യയിലെ ഉയർന്ന ജനസംഖ്യ അതിന് ഒരു മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ ഏകതാദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് പുടിൻ ഇന്ത്യയെ പ്രകീർത്തിച്ചത്.
നവംബർ നാലിനാണ് റഷ്യ ഏകതാദിനം ആചരിക്കുന്നത്. ‘റഷ്യയും ലോക ചരിത്രവും’ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് പുടിൻ ഇന്ത്യയുടെ വിഭവശേഷിയെക്കുറിച്ച് പറഞ്ഞത്. റഷ്യയുടെ അതുല്യമായ നാഗരികതയെയും സംസ്കാരത്തെയും പറ്റിയും ആഫ്രിക്കയിലെ കോളനിവൽക്കരണത്തെക്കുറിച്ചും പുടിൻ പരാമർശിച്ചു.
ആഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെ കൊള്ളയടിച്ചാണ് പാശ്ചാത്യ രാജ്യങ്ങൾ സമ്പന്നരായതെന്നും പുടിൻ ആരോപിച്ചു. അടിമക്കച്ചവടവും കൊള്ളയും നടത്തി യൂറോപ്പ് ഈ രാജ്യങ്ങളെ നശിപ്പിച്ചു. യൂറോപ്പിലെ ഗവേഷകർ പോലും ആ സത്യം മറച്ചുവെക്കുന്നില്ലെന്നും ആഫ്രിക്കൻ ജനതയുടെ കണ്ണീരിലും കഷ്ടപ്പാടിലും നിന്നാണ് യൂറോപ്യൻ സാമ്രാജ്യം പടുത്തുയർത്തിയതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.