India at 75:25 വര്‍ഷം; രാജ്യത്തെ ഒന്നാമതാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികം പഞ്ചപ്രാണ ശക്തിയോടെ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 25 വർഷം കൊണ്ട് രാജ്യം കൈവരിക്കേണ്ട അഞ്ച് ലക്ഷ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ പ്രസംഗത്തിൽ അനുസ്മരിച്ചു. വികസനത്തിൽ രാജ്യത്തെ ഒന്നാമതെത്തിക്കുക, ഏത് അടിമത്തവും അവസാനിപ്പിക്കും, രാജ്യത്തിന്റെ പൈതൃകത്തില്‍ പൗരന്മാര്‍ അഭിമാനിക്കണം, രാജ്യത്തിന്‍റെ ഐക്യം ശക്തിപ്പെടുത്തുക, പൗരന്മാര്‍ കടമ നിര്‍വഹിക്കണം എന്നീ അഞ്ച് ലക്ഷ്യങ്ങൾ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വരാനിരിക്കുന്ന അഞ്ച് വർഷം രാജ്യത്തിന് നിർണായകമാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു. അടിമത്ത മനോഭാവത്തില്‍ നിന്നും പൂര്‍ണമായി മാറണമെന്നും രാജ്യത്തിന്‍റെ പാരമ്പര്യത്തിൽ അഭിമാനം കൊള്ളണമെന്നും മോദി പറഞ്ഞു. രാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്പാർച്ചന നടത്തി. എൻസിസിയുടെ സ്‌പെഷ്യല്‍ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 14 സ്ഥലങ്ങളിൽ നിന്നായി 127 കേഡറ്റുകളാണ് ചെങ്കോട്ടയിലെത്തിയത്.

K editor

Read Previous

ഇന്ത്യയിൽ 14,917 പുതിയ കോവിഡ് -19 കേസുകൾ

Read Next

ഷാജഹാനെ വെട്ടിയത് സിപിഐഎംകാര്‍ തന്നെയെന്ന് ദൃക്‌സാക്ഷി