ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇന്ത്യ-പാക് അതിർത്തിയിലെ സംയുക്ത ചെക്ക് പോസ്റ്റായ അട്ടാരി-വാഗാ അതിർത്തിയിൽ പാകിസ്താൻ സൈനികർക്ക് മധുരം കൈമാറി ഇന്ത്യൻ സൈനികർ. 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഇന്ത്യ തയ്യാറെടുക്കുമ്പോഴാണ് ഇന്ത്യൻ സൈനികർ തങ്ങളുടെ പാക് സൈനികരെ അഭിവാദ്യം ചെയ്യുകയും മധുരം കൈമാറുകയും ചെയ്തത്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അട്ടാരി-വാഗാ അതിർത്തിയിൽ ബിഎസ്എഫ് സൈനികർക്ക് പാകിസ്താൻ റേഞ്ചേഴ്സ് മധുരം നൽകി. ഇരുപക്ഷത്തുനിന്നുമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ പരസ്പരം ഹസ്തദാനം ചെയ്യുകയും ക്യാമറകൾക്ക് പോസ് ചെയ്യുകയും ചെയ്തു. മധുരം കൈമാറിയ ശേഷം ഇരു രാജ്യങ്ങളിലെയും സൈനികർ അന്താരാഷ്ട്ര അതിർത്തിയിലെ ഗേറ്റുകൾ അടച്ചു.
അതേസമയം, ഇസ്രായേലും സ്വാതന്ത്ര്യത്തിന്‍റെ അമൃത് മഹോത്സവം ആഘോഷിക്കുകയാണ്. ഇന്ത്യയിലെ ഇസ്രായേൽ എംബസിയിലാണ് ദേശീയ പതാക ഉയർത്തിയത്. ഇസ്രായേൽ എംബസി ദേശീയപതാക ഉയർത്തുന്നതിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടിരുന്നു.