രാജ്യത്ത് ക്ഷയരോഗികളിൽ വർധന; 21.4 ലക്ഷം പുതിയ രോഗികൾ

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് 21.4 ലക്ഷം പുതിയ ക്ഷയരോഗികൾ. 2021 ലെ കണക്കനുസരിച്ചാണിത്. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ക്ഷയരോഗ റിപ്പോർട്ട് പ്രകാരം മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 18 ശതമാനം വർധനവാണ് രോഗികളിൽ ഉണ്ടായിരിക്കുന്നത്. 22 കോടി ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കി.

പ്രധാനമന്ത്രി ടി ബി മുക്ത് ഭാരത് അഭിയാൻ പ്രകാരം ക്ഷയരോഗികൾക്ക് സഹായം നൽകുന്നുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ക്ഷയരോഗികളുടെ എണ്ണം കുറവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം മുൻ വർഷങ്ങളിൽ ക്ഷയരോഗനിർണയത്തെയും ചികിത്സയെയും ബാധിച്ചിരുന്നു.

K editor

Read Previous

തീയറ്ററുകൾ പൂരപ്പറമ്പാക്കാൻ അജിത്തും, വിജയും; പുതിയ ചിത്രങ്ങളുടെ റിലീസ് ഒരേ ദിവസം

Read Next

ഐടി നിയമഭേദ​ഗതി; സർക്കാരും കമ്പനികളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുമെന്ന് മന്ത്രി