ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കേരളം സന്ദര്‍ശിച്ച ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ മൂന്ന് പാദങ്ങളിൽ 196 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ടൂറിസം മേഖലയിലെ കടുത്ത പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള പാതയിലാണ് കേരള ടൂറിസം എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഈ വർഷം സെപ്റ്റംബർ വരെയുള്ള ഒൻപത് മാസങ്ങളിൽ മാത്രം കേരളം സന്ദർശിച്ച ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 1.33 കോടിയാണ്. കോവിഡിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് 1.49 ശതമാനം വര്‍ധനവാണിത്. സംസ്ഥാന ടൂറിസം വകുപ്പാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 600 ശതമാനമാണ് വര്‍ധനവ്. ക്രൂയിസ് സീസൺ ആരംഭിക്കുന്നതോടെ കൂടുതൽ വിദേശ സഞ്ചാരികൾ കേരളത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ ടൂറിസം മേഖലയുടെ വളർച്ച 120 ശതമാനമാണ്. ഹോട്ടലുകളിൽ നിന്നും റിസോർട്ടുകളിൽ നിന്നുമുള്ള ‘തത്സമയ ഡാറ്റ’ ഉപയോഗിച്ചാണ് വിനോദസഞ്ചാരികളുടെ എണ്ണം കണക്കാക്കിയത്.