സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വൈദ്യുത വാഹനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്

2021 നെ അപേക്ഷിച്ച് 2022ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ 129 ശതമാനം വർദ്ധനവ്. സിഎൻ ജി വാഹനങ്ങളുടെ എണ്ണത്തിൽ 100 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

കേരളത്തിലെ ഇലക്ട്രിക് വാഹന വിപണി ഈ വർഷം ടോപ്പ് ഗിയറിലായിരിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ഏഴ് മാസങ്ങളിലായി 19,894 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2021 ൽ 8,701 ഇലക്ട്രിക് വാഹനങ്ങളും 2020ൽ 1,325 ഇലക്ട്രിക് വാഹനങ്ങളും രജിസ്റ്റർ ചെയ്തു. ഈ വര്‍ഷം ഏപ്രിലിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്; 3,373 എണ്ണം. ഓഗസ്റ്റിൽ ഇതുവരെ 863 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.

സി.എന്‍.ജി. വാഹനങ്ങളുടെ സ്വീകാര്യതയിലും സംസ്ഥാനത്ത് സമാനമായ വളര്‍ച്ചയാണ് പ്രകടമായിട്ടുള്ളത്. 2020ല്‍ ആകെ 91 വാഹനങ്ങളും 2021ല്‍ 2,805 വാഹനങ്ങളുമാണ് സി.എന്‍.ജി. വിഭാഗത്തില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം എട്ടു മാസത്തിനുള്ളില്‍ 4,816 സി.എന്‍.ജി. വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.

K editor

Read Previous

റേഷന്‍ കാര്‍ഡ് ഉടമകള്‍ ദേശീയ പതാക വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു; രാഹുല്‍ ഗാന്ധി

Read Next

ആദായ നികുതി നൽകുന്നവർക്ക് അടൽ പെൻഷൻ യോജനയിൽ ചേരാനാകില്ല