ആദായ നികുതി നൽകുന്നവർക്ക് അടൽ പെൻഷൻ യോജനയിൽ ചേരാനാകില്ല

ന്യൂഡൽഹി: ആദായനികുതി ദായകരിൽ പുതിയ മാറ്റവുമായി കേന്ദ്ര സർക്കാർ. ആദായ നികുതിദായകർക്ക് അടൽ പെൻഷൻ യോജന (എപിവൈ) പദ്ധതിയിൽ ഇനി മുതൽ നിക്ഷേപം നടത്താൻ അർഹതയില്ല. ധനമന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവ് 2022 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.

ഓഗസ്റ്റ് 10ന് ധനമന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം അനുസരിച്ച്, 1961 ലെ ആദായനികുതി നിയമപ്രകാരം ആദായനികുതി അടയ്ക്കാൻ ബാധ്യസ്ഥരായ വ്യക്തികൾക്ക് അടൽ പെൻഷൻ യോജനയിൽ ചേരാൻ കഴിയില്ല. 

Read Previous

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വൈദ്യുത വാഹനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്

Read Next

ഖത്തറില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂളുകളിൽ ആന്റിജന്‍ പരിശോധന നടത്തണം